കശ്മീരില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: രണ്ടു കുട്ടികളുള്‍പ്പെടെ മൂന്നു മരണം


ജമ്മുകശ്മീരില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം രണ്ടു കുട്ടികളുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. വെള്ളപ്പൊക്കം മൂലം ഒഴുക്കില്‍പ്പെട്ടാണ് കുട്ടികള്‍ മരിച്ചത്. വീട് തകര്‍ന്നുവീണാണു ഒരാള്‍ മരിച്ചത്. കശ്മീരില്‍ ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിലായി രേഖപ്പെടുത്തിയത്. താവി,ഉദ്ദംപൂര്‍ നദികള്‍ കരകവിഞ്ഞൊഴുകി. ഇവിടങ്ങളില്‍ ഗ്രാമീണര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കശ്മീര്‍ താഴ്‌വരയിലെ വിവിധ ഗ്രാമങ്ങളിലും കനത്ത മഴയാണ്. ഇവിടങ്ങളിലെല്ലാം കനത്ത നാശനഷ്ടങ്ങളാണുണ്ടായിട്ടുള്ളത്. നിരവധി ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്നു ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം നിരോധിച്ചു. ദുരന്ത ബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമാണ്.




Sharing is Caring