കൃഷിവകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനെ മാറ്റി


കൃഷിവകുപ്പ് ഡയറക്ടർക്കെതിരെ വിജിലൻസ് അന്വേഷണം. ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനെ ചുമതലയില്‍നിന്നു മാറ്റിനിർത്താൻ കൃഷിമന്ത്രി ഉത്തരവിട്ടു.യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പച്ചത്തേങ്ങ സംഭരണത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്നാണ് സ്ഥാനമാറ്റം. പകരം കൃഷിവകുപ്പ് സെക്രട്ടറിക്കാണ് താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്. കൃഷിവകുപ്പില്‍ നടന്ന ഈ ക്രമക്കേടുകള്‍ സംബന്ധിച്ച ഫയല്‍ കഴിഞ്ഞ സര്‍ക്കാര്‍ വിജിലന്‍സിന് കൈമാറിയിരുന്നില്ല.




Sharing is Caring