ഓടുന്ന ഓട്ടോയില്‍ നിന്ന് പീഡനശേഷം എം.ബി.എക്കാരിയെ പുറത്തേക്കെറിഞ്ഞു


ഓടുന്ന ഓട്ടോയിൽ നിന്ന് ക്രൂര പീഡനത്തിന് ശേഷം 23കാരിയെ പുറത്തേക്കെറിഞ്ഞു. താനെ റോഡിൽ ഷെയ‌ർ ഓട്ടോയിൽ നിന്നാണ് പീഡനശേഷം എം.ബി.എ വിദ്യാർഥിനിയെ വലിച്ചെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ വഴിയാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുഡ്ഗാവിൽ ഓടുന്ന ഓട്ടോയിൽ നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന ശേഷം അമ്മയെ ബലാത്സംഗം ചെയ്‌ത‌തിന്റെ നടുക്കം മാറും മുമ്പാണ് സമാന രീതിയിലുള്ള സംഭവം നടക്കുന്നത്.




Sharing is Caring