‘ഓഖി’ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ളം വി​ട്ട് ല​ക്ഷ​ദ്വീ​പി​ലേ​ക്ക്


തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ആ​ഞ്ഞ​ടി​ച്ച ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് കൂ​ടു​ത​ല്‍ ശ​ക്തി​പ്രാ​പി​ച്ച്‌ ല​ക്ഷ​ദ്വീ​പി​ലേ​ക്ക് നീ​ങ്ങു​ന്നു. കാ​റ്റി​ന്‍റെ കേ​ന്ദ്ര​ഭാ​ഗം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് 150 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ്. മ​ണി​ക്കൂ​റി​ല്‍ 80 മു​ത​ല്‍ 100 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ കാ​റ്റ് ആ​ഞ്ഞ് വീ​ശി​യേ​ക്കാം. ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​യി തു​ട​രു​ന്ന​തി​നാ​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.


തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും തെ​ക്ക​ന്‍ ത​മി​ഴ്നാ​ട്ടി​ലും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രും. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​കും ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ സ്വാ​ധീ​നം കൂ​ടു​ത​ല്‍ അ​നു​ഭ​വ​പ്പെ​ടു​ക. കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ന്യൂ​ന​മ​ര്‍​ദ​ഫ​ല​മാ​യ മ​ഴ​യും കാ​റ്റും ഉ​ണ്ടാ​കാ​മെ​ന്നും കാ​ലാ​വ​സ്ഥാ നീ​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.


കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ​യി​ല്‍ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക‍​യാ​ണ്. വ്യോ​മ​സേ​ന​യി​ല്‍ നാ​വി​ക​സേ​ന​യും തെ​ര​ച്ചി​ലി​ന് ഇ​റ​ങ്ങി​യെ​ങ്കി​ലും മോ​ശം കാ​ലാ​വ​സ്ഥ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ തെ​ര​ച്ചി​ല്‍ തൃ​പ്തി​ക​ര​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച്‌ പൂ​ന്ത​റ തീ​ര​ദേ​ശ​ത്തു പ്ര​തി​ഷേ​ധ​വും ഉ​യ​ര്‍​ന്നു തു​ട​ങ്ങി. തെ​ര​ച്ചി​ലി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.



Sharing is Caring