ഓഖി ദുരന്തം; എട്ട് മൃതദേഹം കൂടി കണ്ടെത്തി


ഓഖി ദുരന്തത്തില്‍ പെട്ട എട്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട്ട് പുറംകടലിലാണ് ഇവ കണ്ടെത്തിയത്. കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി.


കോഴിക്കോട് കടല്‍ത്തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെയായാണ് രാവിലെ മൃതദേഹങ്ങള്‍ കണ്ടത്. പരപ്പനങ്ങാടിക്കും മാറാടിനും ഇടയിലായുള്ള ഭാഗത്താണ് ഇവ കണ്ടത്.ആറ് മൃതദേഹങ്ങള്‍ ഇതുവരെ കരയിലെത്തിച്ചു. ബേപ്പൂര്‍ പുറംകടലില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി അല്‍പസമയത്തിനകം കരയിലെത്തിക്കും. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത അവസ്ഥയിലാണുള്ളത


കരയിലെത്തിച്ച മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഡി.എന്‍.എ പരിശോധന നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ആളെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്.



Sharing is Caring