റിയോ ഒളിമ്ബിക്സ് വെള്ളി മെഡല്‍ നേട്ടത്തിനുശേഷം കോടിക്കണക്കിന് രൂപ പാരിതോഷികം ലഭിച്ച പിവി സിന്ധുവിന് പരസ്യ ഏജന്‍സികളിലൂടെയും കോടികളുടെ വരുമാനമെത്തുന്നു.
സ്പോര്‍ട്സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് ലൈസന്‍സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബേസ്ലൈന്‍ ഗ്രൂപ്പുമായി 50 കോടി രൂപയുടെ കരാറില്‍ സിന്ധു ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്.
രാജ്യത്തിന് അഭിമാനമായി മാറിയ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു പ്രമുഖ സ്പോര്‍ട്സ് മാനേജ്മെന്റ് കമ്ബനിയുമായി 50 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്. കരാറിലൂടെ ക്രിക്കറ്റ് കളിക്കാരനല്ലാത്തൊരു കായിക താരം നേടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.













