കേരള കോണ്‍ഗ്രസ് തത്ക്കാലം ഒരു മുന്നണിയിലുമില്ലെന്ന് പാര്‍ട്ടി ചെയര്മാന് കെ.എം മാണി. ഒരു മുന്നണിക്കു മുന്നിലും ഞങ്ങള്‍ അപേക്ഷയും വെച്ചിട്ടില്ല. ഞങ്ങളുടേത് അന്തസ്സുള്ള ഒരു പാര്‍ട്ടിയാണ്. അങ്ങിനെ ഒരു മുന്നണിക്കു മുന്നിലും കൈകൂപ്പി നില്‍ക്കേണ്ട ഗതികേടില്ലെന്നും അദേഹം പറഞ്ഞു.
സകല രാഷ്ട്രീയ മര്യാദകളും മറന്നാണ് സിപിഐ പെരുമാറുന്നത്. ഒരു മുന്നണിയിലേക്കും ഞങ്ങള്‍ അപേക്ഷ കൊടുത്തിട്ടില്ല. ഞങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ഇടതുമുന്നണിയിലേക്ക് എടുക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. അപ്പോള്‍ പിന്നെ സിപിഐ എന്തിനാണ് ഇങ്ങനെ പെരുമാറുന്നത്.

ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയാണ് ഞങ്ങളുടേത്. പ്രവര്‍ത്തകരുമായി ആലോചിച്ചാണ് ഞങ്ങള്‍ തീരുമാനം എടുക്കുക. നിലവില്‍ കേരളത്തില്‍ ഒരു മുന്നണിയില്‍ ചേരുന്ന കാര്യത്തിലും ഞങ്ങള്‍ തീരുമാനമെടുത്തിട്ടില്ലന്നും കെ.എം മാണി പറയുന്നു.













