ഒരു മാസത്തിനിടെ നടന്നത് 586 റെയ്ഡുകള്‍; സഞ്ചിയില്‍ വീണത് 2,900 കോടി അനധികൃത പണം


നോട്ട് അസാധുവാക്കലിന് പിന്നാലെ കള്ളപ്പണക്കാരുടെ നടുവിന് തന്നെ കൊടുത്ത ആദായനികുതി വകുപ്പ് റെയ്ഡ് കൂടിയായപ്പോള്‍ ചെറിയ കാലയളവില്‍ സര്‍ക്കാരിന്‍റെ സഞ്ചിയില്‍ വീണത് 2,900 കോടി രൂപ. നവംബര്‍ 8 ന് 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ ആദായനികുതി വകുപ്പ് രാജ്യത്താകെ നടത്തിയത് 586 തെരച്ചിലുകളായിരുന്നു. 300 കോടി പണമായി തന്നെ പിടിച്ചെടുത്തപ്പോള്‍ കണക്കില്‍ പെടാത്ത 2,600 കോടി രൂപയും 2000 ന്‍റെ പുതിയ നോട്ട് വരുന്ന 79 കോടി രൂപയും പിടിച്ചെടുത്തു.
ഒറ്റദിവസത്തെ തെരച്ചിലില്‍ ഏറ്റവും കൂടുതല്‍ തുക പിടിച്ചെടുത്തത് തമിഴ്നാട്ടില്‍ നിന്നുമായിരുന്നു. ചെന്നൈയില്‍ നടന്ന തെരച്ചിലില്‍ കണ്ടെത്തിയത് 100 കോടി രൂപയായിരുന്നു.


തമിഴ്നാട്ടില്‍ നിന്നുമാത്രം പണമായി 140 കോടി രുപയും സ്വര്‍ണ്ണമായി 52 കോടിയും പിടിച്ചെടുത്തു. ഡല്‍ഹിയില്‍ നടന്ന തെരച്ചിലില്‍ ഒരു അഭിഭാഷകനില്‍ നിന്നും പണമായി 14 കോടി പിടിച്ചെടുത്തിരുന്നു. ഒക്ടോബറില്‍ തനിക്ക് അനധികൃത വരുമാനമായി 125 കോടിയുണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് റെയ്ഡില്‍ കുടുങ്ങിയത്. കണക്കില്‍ പെടാത്ത 19 കോടി രണ്ടാഴ്ച മുന്പ് ഇയാളുടെ ബാങ്കില്‍ നിന്നും കണ്ടെത്തിയിരുന്നു.
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പൂനെ ബ്രാഞ്ച് ബുധനാഴ്ച ഒരു വ്യക്തിയുടെ തന്നെ 15 ലോക്കറുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്തി. ഇതിലെ 9.85 കോടിയില്‍ എട്ടു കോടി രൂപ 2000 ന്‍റെ നോട്ടുകളും ബാക്കി 100 രൂപകളുമായിരുന്നു. മറ്റൊരു റെയ്ഡില്‍ പിടിച്ചെടുത്ത 94.50 ലക്ഷത്തില്‍ 80 ലക്ഷം രൂപ പുതിയ കറന്‍സി ആയിരുന്നു. പൂനെയില്‍ മാത്രം 10.80 കോടി രൂപ പിടിച്ചതില്‍ 8.8 കോടിയും പുതിയ നോട്ടുകളായിരുന്നു. നോട്ട് അസാധുവാക്കലിന് ശേഷം 12 തവണ വീതം രണ്ടു ലോക്കറുകള്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്്.
നവംബറിലെയും ഡിസംബറിലെയും രണ്ടു ഡേറ്റുകളില്‍ ഒരാള്‍ തന്നെയാണ് ഇത് ചെയ്തിരിക്കുന്നത്. കഴഇഞ്ഞ ഒരു മാസമായി ബാങ്കിന്‍റെ സിസിടിവി ദൃശ്യങ്ങളും വകുപ്പ് പരിശോധിച്ചു വരികയാണ്. നവംബര്‍ 8 ന് ശേഷം 50,000 ന്‍റെ രണ്ടു ഇടപാടുകള്‍ മാത്രമാണ് കന്പനിക്ക് അനുവദിച്ചതെന്നാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രാ അധികൃതരും പറയുന്നത്.




Sharing is Caring