തീയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തര്‍ക്കത്തില്‍; ക്രിസ്മസ് റിലീസും പ്രതിസന്ധിയില്‍ ; ഇന്ന് സിനിമാരംഗം സ്തംഭിക്കും


നിര്‍മ്മാതാക്കളും തീയറ്റര്‍ ഉടമകളും തമ്മിലുള്ള തര്‍ക്കം മൂര്‍ദ്ധന്യാവസ്ഥയിലായതോടെ കേരളത്തിലെ സിനിമാ വ്യവസായം പ്രതിസന്ധിയില്‍. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇന്ന് പുതിയ സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തി വെയ്ക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനമെടുത്തതോടെ ഇന്ന് സിനിമാരംഗം പൂര്‍ണ്ണമായും സ്തംഭനാവസ്ഥയിലായിരിക്കുകയാണ്.
സിനിമയുടെ തീയേറ്റര്‍ വിഹിതം പങ്കുവെയ്ക്കുന്ന കാര്യത്തിലുള്ള ഭിന്നതയാണ് പുതിയ പ്രശ്നത്തിന് കാരണം. നേരത്തേ നിര്‍മ്മാതാക്കള്‍ക്ക് 60 ശതമാനം തീയറ്റര്‍ ഉടമകള്‍ക്ക് 40 ശതമാനം എന്നത് 50-50 എന്നാക്കി മാറ്റണമെന്ന് തീയറ്റര്‍ ഉടമകള്‍ തീരുമാനം എടുത്തതോടെയാണ് പ്രശ്നം തുടങ്ങിയത്.




Sharing is Caring