കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കെ.പി.എ.സി ലളിത ജയിലിലെത്തി സന്ദര്‍ശിച്ചതില്‍ പ്രതികരണവുമായി WCC അംഗം സജിത മഠത്തില്‍. നാടക നടന്‍ ദീപന്‍ ശിവരാമന്‍ ലളിതയുടെ സന്ദര്‍ശനത്തിനെതിരെ വിമര്‍ശിച്ചുകൊണ്ട് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് സജിതയുടെ പ്രതികരണം.
ഒന്നും പറയാനില്ല… അവള്‍ക്കൊപ്പം മാത്രം എന്നായിരുന്നു ഫെയ്‌സ്ബുക്കില്‍ സജിത കുറിച്ചത്. കുറ്റാരോപിതനായി ജയിലില്‍ കഴിയുന്നയാളെ ജയിലില്‍ സന്ദര്‍ശിച്ച ലളിതക്ക് അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്നതിന് യാതൊരു അര്‍ഹതയും ഇല്ലെന്ന് ദീപന്‍ ശിവരാമന്‍ വിമർശിച്ചിരുന്നു














