ലോകത്തിലെ വന്‍ശക്തിയായി ഇന്ത്യ വളരുമെന്ന് പഠനങ്ങള്‍. ലോകത്തിലെ തന്നെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരുമെന്നാണ് കണ്ടെത്തല്‍. ആഗോള ധനകാര്യ സ്ഥാപനമായ എച്ച്എസ്ബിസിയുടേതാണ് കണ്ടെത്തല്‍ അമേരിക്കയും ചൈനയും മാത്രമാണ് ഇന്ത്യയ്ക്ക് മുന്‍പിലുണ്ടാകുക.
2028 ഓടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ഏഴു ലക്ഷം ഡോളര്‍ കടക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. 2.3 ലക്ഷം കോടി ഡോളറാണ് നിലവിലുളള ഇന്ത്യന്‍ സമ്പത് ഘടനയുടേത് എന്നാല്‍ ഇതില്‍ മൂന്നിരട്ടിയുടെ വര്‍ധവാണ് ഉണ്ടാകാന്‍ പോകുന്നതെന്നാണ് വിലയിരുത്തല്‍.

ഉയര്‍ന്ന ജനസംഖ്യയാണ് ഇന്ത്യയുടെ വ്യക്തമായ സമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചെറുകിട വ്യവസായങ്ങളായിരിക്കും ഇന്ത്യയുടെ കരുത്താകുന്നതെന്നും പഠനങ്ങള്‍ തെളിയിക്കുന്നത്.
ഇന്ത്യയിലെ തോഴിലില്ലായ്മ പ്രതിസന്ധിയെ ഇ-കൊമേഴ്‌സ് പോലുളള പുതിയ മേഖലകള്‍ രക്ഷപ്പെടുത്തുമെന്നുളള ശുഭപ്രതീക്ഷ കണക്കുകള്‍ പങ്കുവെയ്ക്കുന്നു.













