ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ പോസ്റ്റ്മാസ്റ്ററെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി


: ഒഡീഷയിലെ മല്‍ക്കാങ്കരി ജില്ലയില്‍ മാവോയിസ്റ്റുകള്‍ പോസ്റ്റ്മാസ്റ്ററെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. നാരായണ്‍ പളശി (45) എന്നയാളെയാണ് മാവോയിസ്റ്റുകള്‍ വധിച്ചത്.


ബുധനാഴ്ച വൈകുന്നേരം ഇരുപതോളം പേര്‍ വരുന്ന ആയുധധാരികളാണ് നാരായണിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇവിടെനിന്നും മാറി വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി തെരച്ചില്‍ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.




Sharing is Caring