ഒടുവില്‍ മോദിയും സമ്മതിച്ചു, രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണ്


ഇപ്പോള്‍ രാജ്യം സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്നുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ബി.ജെ.പി നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കവേയാണ് മോദിയുടെ പരാമര്‍ശം.


മൂന്നു വര്‍ഷമായി രാജ്യത്ത് സാമ്പത്തിക സ്ഥിരത ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു മാസമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നേരിയ ഇടിവുണ്ടെന്നും മോദി പറഞ്ഞു. ഇതു പരിഹരിക്കാന്‍ പ്രധാനമന്ത്രി പ്രത്യേക സമിതിയെയും നിയമിച്ചു. നീതി ആയോഗ് അംഗം ബിബേക് ദബ്‌റോയിയുടെ അധ്യക്ഷതയിലാണ് സമിതി.


പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയെന്ന പേരിലാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. അഞ്ചംഗം സമിതിയില്‍ മൂന്നു പേരെ പാര്‍ട് ടൈം അംഗങ്ങളായാണ് എടുത്തിരിക്കുന്നത്.



Sharing is Caring