നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ച് aഇന്ന് സമാപിക്കും. പാര്‍ട്ടി ജനറല്‍സെക്രട്ടറി സീതാറാംയെച്ചൂരി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന സമ്മേളനത്തില്‍ മൂന്ന് ലക്ഷം പേര്‍ അണിനിരക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഇന്നലെ തീരുമാനിച്ചിരുന്ന പരിപാടി ഒഎന്‍വിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇന്നേക്ക് മാറ്റിയത്. ഒഎന്‍വിയായിരുന്നു പരിപാടിയുടെ സ്വാഗതസംഘം ചെയര്‍മാന്‍. സമ്മേളന നഗരിക്ക് ഒഎന്‍വി നഗറെന്ന് പേരിട്ടതായും സംഘാടകര്‍ പറഞ്ഞു. മാറിച്ചിന്തിക്കാം മാറ്റം സൃഷ്ടിക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി കഴിഞ്ഞമാസം 15 ന് ഉപ്പളയില്‍ നിന്നാണ് നവകേരളയാത്ര ആരംഭിച്ചത്.













