ഐസ്‌ക്രീം കേസില്‍ സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരം: വി.എസ്


ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് വി.എസ് അച്യുതാനന്ദന്‍. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് താന്‍ കോടതിയില്‍ പോയത്. രാഷ്ട്രീയപ്രേരിതമെന്ന് കോടതി വിലയിരുത്തേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് അങ്ങാടിയില്‍ പെണ്‍കുട്ടികളെ സംഘടിപ്പിച്ച് ലൈംഗികമായി ചൂഷണം ചെയ്തു വന്നതിന് എതിരെ ശക്തമായ ശബ്ദം ഉയര്‍ത്തിയത് ഞാനാണ്. നിരാലംബരായ സ്ത്രീകള്‍ക്ക് സരംക്ഷണം കിട്ടണം എന്നാണ് ഞാന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അതൊന്നും കാണാതെ, ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും വേണമെങ്കില്‍ കീഴ്‌ക്കോടതിയെ സമീപിക്കാമെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. ഇത് വളരെ നിര്‍ഭാഗ്യകരമായിപ്പോയി- വി.എസ് പറഞ്ഞു.


ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെതിരെ കേസു കൊടുത്തതും കേരളത്തില്‍ നിന്ന് കെട്ടുകെട്ടിച്ചത് താനാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന് ഇത് വലിയ നേട്ടമായിരുന്നുവെന്നും വി.എസ് പറഞ്ഞു.




Sharing is Caring