ഐഎസ് ഭീകരര്‍ 15 ഇറാഖി സൈനികരുടെ തലവെട്ടി


മൊസൂള്‍: മൊസൂള്‍ പിടിക്കാന്‍ ഇറാഖി സൈന്യം ശക്തമായ മുന്നേറ്റം നടത്തുന്നതിനിടെ തിരിച്ചടി. ഐഎസ് ഭീകരര്‍ 15 ഇറാഖി സൈനികരുടെ തലകളറുത്തു. തെക്ക് പടിഞ്ഞാറന്‍ മൊസൂളില്‍ നിന്ന് കഴിഞ്ഞാഴ്ചയാണ് ഇവരെ ഐഎസ് ഭീകരര്‍ പിടിച്ചത്.


ഇവരെ മധ്യ മൊസൂളില്‍ എത്തിച്ച് പരസ്യമായി തലയറുക്കുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ നഗരത്തിലെല്ലായിടത്തും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ആയിരങ്ങള്‍ ഈ അരുംകൊലയ്ക്ക് സാക്ഷികളായിരുന്നു.


പക്ഷെ ഇതൊന്നും ഗൗനിക്കാതെ ഇറാഖി സേന മൊസൂളിലേക്ക് മുന്നേറുകയാണ്. അവര്‍ മൊസൂളിന്റെ കിഴക്കന്‍ മേഖലയിലാണ് എത്തിയിട്ടുള്ളത്.

ഐഎസിന് സ്വാധീനമുള്ള ഭാഗങ്ങളെല്ലാം ഷിയാ, കുര്‍ദ് പോരാളികള്‍ വളഞ്ഞുകഴിഞ്ഞു. അതുവഴി സിറിയയിലേക്കുള്ള ഒരു പ്രധാന വഴി അടച്ചു. പോരാട്ടം രൂക്ഷമാകുമ്പോള്‍ ഭീകരര്‍ സിറിയയിലേക്ക് കടക്കാനിടയുള്ള പാതയാണ് വളഞ്ഞത്. ഇറാക്കിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ 2014 ജൂണ്‍ മുതല്‍ ഐഎസിന്റെ കസ്റ്റഡിയിലാണ്.



Sharing is Caring