ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ യാസ്മിന്‍ അഹമ്മദിനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും


ഐഎസ് ബന്ധം ആരോപിച്ച് കാസര്‍കോട് അറസ്റ്റിലായ ബീഹാര്‍ സ്വദേശിനി യാസ്മിന്‍ ആഹമ്മദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് അന്വേഷണ സംഘം യാസ്മിനെ കസ്റ്റഡിയില്‍ വാങ്ങും. കനത്ത സുരക്ഷയിലാണ് യാസ്മിനെ ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്.


കൂടുതല്‍ ചോദ്യം ചെയ്യലിന് വേണ്ടിയാമ് യാസ്മിനെ കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇതിനിടയില്‍ ഇവരുടെ പക്കല്‍ നിന്നും പിടിച്ചെുടുത്ത ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മറ്റ് യാത്രാ രേഖകളും പ്രത്യേക അന്വേഷ സംഘം പരിശോധിച്ച് വരുകയാണ്.


കഴിഞ്ഞ ദിവസമാണ് യാസ്മിനെ കേരളാ പൊലീസ് ദില്ലി വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയത്. നാലു വയസുള്ള മകള്‍നൊപ്പം രാജ്യം വിടാനുള്ള ശ്രമത്തിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം നേരത്തെ ഐഎസ് ബന്ധം സ്ഥിരീകരിച്ച കാഞ്ഞങ്ങാട് സ്വദേശി അബ്ദുള്‍ റാഷിദുമായി യാസ്മിന് അടുത്ത ബന്ധം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.



Sharing is Caring