ഐ.എസ് ബന്ധം: ഇന്ത്യന്‍ വംശജയും ഭര്‍ത്താവും ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റില്‍


ജോഹനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഐ.എസ് ബന്ധമുള്ള ഇന്ത്യന്‍ വംശജയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് ദമ്ബതികളെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഇവര്‍ അറസ്റ്റിലായത്.


ഫാത്തിമ പട്ടേല്‍,സഫീദിന്‍ അസ്ലം ദല്‍ വെക്ചിയോ എന്നിവരാണ് അറസ്റ്റിലായത്. ദമ്ബതികളെ കണ്ടെത്താനായില്ല.സൗത്ത് ആഫ്രിക്കന്‍ സ്പെഷ്യല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. ക്രെഡിറ്റ് കാര്‍ഡ്, സ്വര്‍ണ്ണം തുടങ്ങിയ സാധനങ്ങള്‍ മോഷ്ടിച്ചതിന് ഇവര്‍ക്കെതിരെ മോഷണത്തിനും കേസെടുത്തിട്ടുണ്ട്.
രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ഇരുവരെയും രാജ്യദ്രോഹ കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.




Sharing is Caring