ഐ.എസില്‍ ചേര്‍ന്ന ഓസ്ട്രിയക്കാരിയെ ലൈംഗിക അടിമയാക്കി; പിന്നീട് കൂടത്തിന് അടിച്ചു കൊന്നു


ഓസ്ട്രിയയില്‍ നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന പതിനേഴുകാരിയെ ലൈംഗിക അടിമയാക്കിയ ശേഷം വധിക്കുകയായിരുന്നെന്ന് വെളിപ്പെടുത്തല്‍. സാമ്‌ര കീസ്‌നോവിക് എന്ന ഓസ്ട്രിയന്‍ കൗമാരക്കാരിക്കാണ് ഐ.എസ് ക്യാമ്പില്‍ ക്രൂരമായ പീഡനം നേരിടേണ്ടിവന്നത്. ഐ.എസിന്റെ മുഖമായി അവതരിപ്പിക്കപ്പെട്ടിരുന്ന പെണ്‍കുട്ടിയാണ് സാമ്‌ര. 2014 ഏപ്രിലില്‍ സുഹൃത്തായ സബീന സെലിമോവിക്കിനൊപ്പമാണ് സാമ്‌ര ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നത്.
എന്നാല്‍ സംഘടനയില്‍ ചേര്‍ന്ന് ആറ് മാസത്തിനകം സാമ്‌ര രക്ഷപെടാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ അവരെ കൊലപ്പെടുത്തുകയുമായിരുന്നു. നിരവധി തവണ രക്ഷപെടാന്‍ ശ്രമിച്ച് പിടിക്കപ്പെട്ട സാമ്‌രയെ ഒടുവില്‍ കൂടത്തിന് അടിച്ചു കൊല്ലുകയായിരുന്നെന്ന് ഐ.എസ് തടവില്‍ നിന്ന് രക്ഷപെട്ടയാള്‍ വെളിപ്പെടുത്തി. ടുണീഷ്യയില്‍ നിന്നുള്ള തടവുപുള്ളിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഐ.എസില്‍ ചേരുന്ന പുതിയ തീവ്രവാദികള്‍ക്കുള്ള സമ്മാനമായാണ് സാമ്‌രയെ കാഴ്ചവച്ചിരുന്നതെന്നും തടവുപുള്ളി വെളിപ്പെടുത്തി. ബോസ്‌നിയന്‍ വംശജരായ സാമ്‌രയും സബീനയും കുടുംബത്തോടൊപ്പം അഭയാര്‍ത്ഥികളായാണ് ഓസ്ട്രിയയില്‍ എത്തിയത്.




Sharing is Caring