ഐ.എഫ്.എഫ്.കെ: സമാപന ചടങ്ങില്‍ പങ്കെടുക്കില്ല, ആരോടും പരാതി പറഞ്ഞിട്ടില്ല -സുരഭി


കേരള രാജ്യന്തര ചലച്ചിത്ര മേളയില്‍ പങ്കെടുപ്പിക്കാത്തതില്‍ ആരോടും പരാതി പറഞ്ഞിട്ടില്ലെന്ന് നടി സുരഭി ലക്ഷ്മി. സമാപന ചടങ്ങിലേക്ക് കമല്‍ ക്ഷണിച്ചിട്ടുണ്ട്. പക്ഷെ വിദേശത്ത് പരിപാടി ഉള്ളതിനാല്‍ പങ്കെടുക്കില്ലെന്നും സുരഭി പറഞ്ഞു.


രാജ്യാന്തര മേളകളിലും മറ്റും അംഗീകാരം നേടിയ ചിത്രങ്ങള്‍ക്ക് നമ്മുടെ നാട്ടിലുള്ള മേളകളിലൂടെ പ്രോത്സാഹിപ്പിക്കണമെന്നാണ് താന്‍ ആഗ്രഹിച്ചത്. ഐ.എഫ്.എഫ്.കെയില്‍ ഇടം കിട്ടാത്തതുകൊണ്ടാണ് ‘മിന്നാമിനുങ്ങ്’ മറ്റൊരു ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും സുരഭി പറഞ്ഞു.




Sharing is Caring