ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും വെള്ളി മെഡല്‍


ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യക്ക് രണ്ടാമത്തെ വെള്ളിമെഡല്‍. ഇന്ന് നടന്ന പുരുഷന്മാരുടെ ഷൂട്ടിംഗ് ട്രാപ് ഇവെന്റിലാണ് ഇന്ത്യയുടെ ലക്ഷ്യ ഷിയോറാന്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയത്. അതെ സമയം ഇതേ ഇനത്തില്‍ ഇന്ത്യയുടെ മാനവ്ജിത് സിങ് നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു.


ഫൈനലില്‍ 43/50 എന്ന നിലയില്‍ പോയിന്റ് നേടിയാണ് ഈ പത്തൊന്‍പതുകാരന്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയത്. ചൈനീസ് തായ്‌പേയുടെ യാങ് കുന്പിക്കാണ് സ്വര്‍ണ മെഡല്‍. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് നാല് മെഡലുകളായി.




Sharing is Caring