എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം അഞ്ചിന് മക്കാവുവിനെതിരേയാണ് ഇന്ത്യയുടെ യോഗ്യതാ മത്സരം. 24 അംഗ ടീമില്‍ പ്രതിരോധ താരം അനസ് എടത്തൊടിക മാത്രമാണ് ഏക മലയാളി സാന്നിധ്യം. ക്യാംപില്‍ ഉണ്ടായിരുന്ന ഗോള്‍ കീപ്പര്‍ ടി.പി രഹ്നേഷിനെ ഒഴിവാക്കിയപ്പോള്‍ നേരത്തെ തന്നെ ടീമില്‍ ഇടം ലഭിക്കാതിരുന്ന സി.കെ വിനീതിനെ ഇത്തവണയും പരിഗണിച്ചില്ല. ഈയടുത്ത് സമാപിച്ച എ.എഫ്.സി അണ്ടര്‍ 23 പോരാട്ടത്തില്‍ കളിച്ച ഇന്ത്യന്‍ ടീമിലെ ആറ് യുവ താരങ്ങളെ സീനിയര്‍ ടീമിലേക്ക് പരിഗണിച്ചതാണ് ശ്രദ്ധേയ നീക്കം.
ഇന്ത്യന്‍ ടീം: ഗോള്‍ കീപ്പര്‍മാര്‍- ഗുര്‍പ്രീത് സിങ് സന്ധു, സുബ്രതോ പാല്‍, ആല്‍ബിനോ ഗോമസ്.
പ്രതിരോധം- പ്രിതം കോട്ടാല്‍, ലാല്‍റുത്താര, സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക, അര്‍ണബ് മൊണ്ടല്‍, സലാം രഞ്ജന്‍ സിങ്, നാരയന്‍ ദാസ്, ജെറി ലാല്‍റിന്‍സ്വല.
മധ്യനിര- ഉദാന്ത സിങ്, ജാക്കിചന്ദ് സിങ്, നിഖില്‍ പൂജാരി, യൂജിന്‍സെന്‍ ലിങ്‌ദോ, റോവ്‌ലിന്‍ ബൊര്‍ജസ്, എം.ഡി റഫീഖ്, ജെര്‍മന്‍പ്രീത് സിങ്, അനിരുദ്ധ് ഥാപ, ഹലിചരന്‍ നര്‍സരി.
മുന്നേറ്റം- ജെജെ ലാല്‍പെഖുലെ, സുനില്‍ ഛേത്രി, റോബിന്‍ സിങ്, ബല്‍വന്ത് സിങ്.













