ഏറ്റുമാനൂരില്‍ അന്യസംസ്ഥാന തൊഴിലാളി വീട്ടമ്മയെ വെട്ടിക്കൊന്നു


കോട്ടയം ഏറ്റുമാനൂരിന് സമീപം കട്ടച്ചിറയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. കട്ടച്ചിറ പിണ്ടിപ്പുഴ സ്വദേശിനി ത്രേസ്യാമ്മയാണ് മരിച്ചത്. വീടുകയറി നടത്തിയ അക്രമത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് വെട്ടേറ്റു.
കട്ടച്ചിറ മൂത്തേടത്ത് ത്രേസ്യമ്മയുടെ ഭര്‍ത്താവ് പാപ്പനും വെട്ടേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അക്രമി ഒരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
അക്രമിയെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു. ഇയാളും മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.




Sharing is Caring