സൂറത്ത്: ബിജെപി നേതാവ് നല്കിയ മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സൂറത്തിലെത്തി. ബിജെപി നേതാവ് പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരേ പരാതി നല്‍കിയത്. എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന രാഹുലിന്റെ പ്രസ്താവന അപകീര്‍ത്തിയുണ്ടാക്കിയെന്നാണ് വാദം.
കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുല്‍ പരാമര്‍ശം നടത്തിയത്. നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ പ്രസ്താവന. പ്രസ്താവനക്കെതിരേ സമാന പേരുകാരനായ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും മാനനഷ്ടക്കേസ് നല്‍കിയിരുന്നു.














