എ​ടി​പി ടെ​ന്നി​സ്: രാം​കു​മാ​റി​ന് ഫൈ​ന​ലി​ല്‍ അ​ടി​തെ​റ്റി


ഇ​ന്ത്യ​ന്‍ ടെ​ന്നീ​സി​ല്‍ പു​തു​ച​രി​ത്രം ര​ചി​ക്കാ​ന്‍ രാം​കു​മാ​ര്‍ രാ​മ​നാ​ഥ​നാ​യി​ല്ല. ന്യൂ​പോ​ര്‍​ട്ടി​ല്‍ ന​ട​ന്ന ഹാ​ള്‍ ഓ​ഫ് ഫെ​യിം ഓ​പ്പണ്‍ ഫൈനലില്‍ രാം​കു​മാ​ര്‍ യു​എ​സി​ന്‍റെ സ്റ്റീ​വ​ന്‍ ജോ​ണ്‍​സ​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. സ്കോ​ര്‍: 5-7, 6-3, 2-6.


ലി​യാ​ന്‍​ഡ​ര്‍ പെ​യ്സി​ന് ശേ​ഷം എ​ടി​പി സിം​ഗി​ള്‍​സ് കി​രീ​ടം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നെ​ന്ന നേ​ട്ട​മാ​ണ് രാം​കു​മാ​റി​ന് ന​ഷ്ട​മാ​യ​ത്. 1998ലാ​ണ് പെ​യ്സി​ന്‍റെ ഹാ​ള്‍ ഓ​ഫ് ഫെ​യിം ടൂ​ര്‍​ണ​മെ​ന്‍റ് വി​ജ​യം. തോ​റ്റ​തി​ല്‍ സ​ങ്ക​ട​മു​ണ്ട്. എ​ന്നാ​ല്‍ ഇ​വി​ടെ വ​രെ എ​ത്താ​നാ​യ​തി​ല്‍ സ​ന്തോ​ഷ​വു​മു​ണ്ടെ​ന്ന് രാം​കു​മാ​ര്‍ പ്ര​തി​ക​രി​ച്ചു.


ഫൈ​ന​ലി​ല്‍ തോ​റ്റെ​ങ്കി​ലും എ​ടി​പി റാ​ങ്കിം​ഗി​ല്‍ മു​ന്നേ​റാ​ന്‍ രാം​കു​മാ​റി​നാ​യി. 161-ാം സ്ഥാ​ന​ത്താ​യി​രു​ന്ന രാം​കു​മാ​ര്‍ 46 സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി 115-ാം സ്ഥാ​ന​ത്തെ​ത്തി.



Sharing is Caring