എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ ആരംഭിക്കും


എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ നാളെ ആരംഭിക്കും. 4,58,494 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതും. 2,588 പേര്‍ പ്രൈവറ്റ് വിഭാഗത്തില്‍പ്പെട്ടവരാണ്. കേരളത്തിലും ലക്ഷദ്വീപിലും വിദേശത്തുമായി 2,933 പരീക്ഷാകേന്ദ്രങ്ങള്‍. മാര്‍ച്ച് 27ന് അവസാനിക്കും.


മൂല്യനിര്‍ണയം 54 ക്യാമ്പുകളില്‍ ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും 17 മുതല്‍ 21 വരെയും രണ്ട് ഘട്ടങ്ങളിലായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിലെ എടരിക്കോട് പികെഎംഎച്ച്എസാണ്. 2,233 വിദ്യാര്‍ഥികള്‍
ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷകള്‍ മാര്‍ച്ച് 8ന് ആരംഭിക്കും.


ഒന്നാം വര്‍ഷം 4,61,230 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷം 4,42,434 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതുന്നത്. മാര്‍ച്ച് 28 നാണ് പരീക്ഷ അവസാനിക്കുക.



Sharing is Caring