എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയം 96.59 ശതമാനം


എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസമന്ത്രിക്കു പകരം ചീഫ് സെക്രട്ടറി പി കെ മൊഹന്തിയാണു ഫലം പ്രഖ്യാപിച്ചത്. ഇക്കുറി 96.59 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2ശതമാനം കുറവാണിത്. 22879 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 1207 സ്‌കൂളുകള്‍ 100ശതമാനം വിദ്യാര്‍ഥികളെ വിജയിപ്പിച്ചു. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. ഏറ്റവും കുറവ് വയനാട് ജില്ലയിലും.




Sharing is Caring