എസ്.എഫ്.ഐ താലിബാനിസത്തിന്റെ വക്താക്കളെന്ന് വി.എം സുധീരന്‍


എസ്എഫ്‌ഐ താലിബാനിസത്തിന്റെ വക്താക്കളാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വിഎം സുധീരന്‍. വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ ക്രിമിനല്‍ സംഘമായി മാറി. യൂണിവേഴ്‌സിറ്റി കോളേജ് എസ.്എഫ്.ഐയുടെ ക്രിമിനല്‍ കേന്ദ്രവും. എസ്.എഫ്.ഐയെ നിയന്ത്രിക്കാന്‍ കേന്ദ്ര–സംസ്ഥാന നേതൃത്വം ഇടപെടല്‍ നടത്തണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.


യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്കും യുവാവിനും നേരെയുണ്ടായ എസ്.എഫ.്‌ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുധീരന്റെ പരാമര്‍ശം.




Sharing is Caring