എം.എല്‍.എ മാരെ കാണാന്‍ ശശികല വീണ്ടും കൂവത്തൂരിലെ റിസോര്‍ട്ടിലേക്ക്


കൂടുതല്‍ എം.പിമാര്‍ കാവല്‍ മുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന് പിന്തുണയുമായി രംഗത്തുവരുന്ന സാഹചര്യത്തില്‍ ഇന്ന് ശശികല വീണ്ടും എം.എല്‍.എമാരുമായി കൂടിക്കാഴ്ച്ച നടത്തും. എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടില്‍ വെച്ചാണ് കൂടിക്കാഴ്ച്ചയെന്നാണ് സൂചന. പോയ്‌സ് ഗാര്‍ഡനില്‍ കൂവത്തൂരിലേക്ക് പുറപ്പെടാനായി വാഹനവ്യൂഹം ഒരുങ്ങിയതായും സൂചനയുണ്ട്.


ഇന്ന് രാവിലെയും ശശികല പക്ഷത്തുനിന്ന് മൂന്ന് എം.പിമാര്‍ പനീര്‍ ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിരുന്നു. അതിനിടെ, കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നിന്ന് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് എം.എല്‍.എ മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതായും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്്. നിലവില്‍ ഏഴ് എം.എല്‍.എമാരാണ് പനീര്‍ശെല്‍വത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.


ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തീരുമാനം വൈകിക്കുന്നത് പാര്‍ട്ടി പിളര്‍ത്താനാണെന്ന ആരോപണം ഉന്നയിച്ച ശശികല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.



Sharing is Caring