കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജാമ്യം ലഭിച്ച ദിലീപിന്റെ വീടിന് മുന്നില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച സംസാരിച്ചതില്‍ മാപ്പ് ചോദിച്ച് സംവിധായകന് എബ്രിഡ് ഷൈന്‍ രംഗത്ത്.കഴിഞ്ഞ ദിവസം ദിലീപിനെ കാണാനെത്തിയ എബ്രിഡ് ഷൈന്‍ രൂക്ഷമായ രീതിയിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്തിനാണ് ഏതു സമയവും ദിലീപിന്റെ വീട്ടില്‍ വരുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി നില്‍ക്കുന്നതെന്ന് ചോദിച്ചു കൊണ്ടായിരുന്നു സംവിധായകന് മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയത്. സംഭവം വിവാദമായതോടെ എബ്രിഡ് ഷൈന്‍ മാപ്പു ചോദിച്ച് രംഗത്ത് എത്തുകയായിരുന്നു.














