എന്തും വില്‍ക്കാനുള്ള മാനസികാവസ്ഥയിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന് പിണറായി


സംസ്ഥാനത്തെ പൂര്‍ണ മദ്യ വിമുക്തമാക്കുക എന്നത് ഇപ്പോള്‍ സിപിഎമ്മിന്റെ അജണ്ടയിലില്ലെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. മദ്യ ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയുള്ള നടപടികളാവും സ്വീകരിക്കുക. വിഎസ് അച്യുതാനന്ദനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയം നിലനില്‍ക്കുന്നുണ്ടെങ്കിലും വിഎസിന്റെ സ്ഥാനാര്‍ത്ഥുത്വവുമായി അതിന് ബന്ധമില്ലെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ പിണറായി വിജയന്‍ പറഞ്ഞു.


എന്തും വില്‍ക്കാനുള്ള മാനസിക അവസ്ഥയിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. യുഡിഎഫ് സര്‍ക്കാര്‍ പണം വാങ്ങി നാടിന്റെ താല്‍പര്യം ബലി കഴിക്കുകയാണ്. കോണ്‍ഗ്രസിന്റെ മദ്യനയം കാപട്യമാണ്. സംവരണത്തെ എതിര്‍ക്കുന്ന ആര്‍എസ്എസുമായാണ് വെള്ളാപ്പള്ളി കൈക്കോര്‍ക്കുന്നതെന്നും പിണറായി പറഞ്ഞു.




Sharing is Caring