വിദേശികളെ പ്രണയിക്കരുതെന്ന് ചൈനീസ് യുവതികള്‍ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്


വിദേശികളായ പുരുഷന്മാരെ പ്രണയിക്കരുതെന്ന് യുവതികള്‍ക്ക് ചൈനീസ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ക്കാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്. വിദേശികളായ പുരുഷന്മാരുമായി പ്രണയത്തിലാവുകയും വിവാഹ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നതില്‍ പാലിക്കണമെന്നാണ് നിര്‍ദേശം. വിദേശികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളെ പ്രണയം നടിച്ച് വശീകരിച്ച് സര്‍ക്കാരിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ മുന്നറിയിപ്പ്.


ഡെയിഞ്ചറസ് ലവ് എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച പോസ്റ്ററുകളിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പോസ്റ്ററില്‍ കോമിക് കഥാപാത്രങ്ങലിലൂടെ ഇത്തരം ചതികളുടെ കഥകളും വിവരിക്കുന്നുണ്ട്.




Sharing is Caring