പിഞ്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച കൗമാരക്കാരന്റെ ഇരുകൈകളും പിതാവ് അരിഞ്ഞുവീഴ്ത്തി. ഏപ്രില്‍ 2014-ല്‍ നടന്ന പീഡനക്കേസില്‍ പഞ്ചാബിലെ ഭഠിണ്ഡ ജില്ലാ കോടതിയില്‍ വാദം നടന്നതിനു പിന്നാലെയാണ് സംഭവം. ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ പര്‍മിന്ദര്‍ സിങ്ങി( 17 )നെ, കുട്ടിയുടെ അച്ഛനായ പമ്മ സിങ് ആക്രമിക്കുകയായിരുന്നു. ഇരുവരും ഒരേ ഗ്രാമവാസികളാണ്. ചൊവ്വാഴ്ച കേസിന്റെ വാദത്തിന് ശേഷം, ഒത്തുതീര്‍പ്പിനെന്ന് പറഞ്ഞ് പര്‍മിന്ദറിനെ ബൈക്കില്‍കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വിജനമായ സ്ഥലത്ത് എത്തിയശേഷം ഇയാളെ മര്‍ദിക്കുകയും മരത്തില്‍ കെട്ടിയിട്ട് ഇരുകൈകളും വെട്ടിമാറ്റുകയും ചെയ്തു.ഒളിവില്‍പോയ പമ്മ സിങ്ങിനെതിരെ കൊലപാതകശ്രമത്തിനുള്ള കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.













