തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ എഡിജിപി ആര് ശ്രീലേഖയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ഗതാഗതവകുപ്പിന്റെ ശുപാര്‍ശ. ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച ശുപാര്ശയിന്മേല് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. റോഡ് സുരക്ഷാ ഫണ്ട് വിനിയോഗം, ആര്‍ടിഒ ഓഫീസ് നവീകരണം തുടങ്ങിയവയില്‍ ക്രമക്കേട് നടന്നുവെന്നാണ് ആര് ശ്രീലേഖക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ എഡിജിപി ആര് ശ്രീലേഖക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ സംബന്ധിച്ച് പിന്നീട് ട്രാന്‍സ്പോര്‍ട് കമ്മീഷണറായിരുന്ന ടോമിന് ജെ തച്ചങ്കരിയാണ് അന്വേഷണം നടത്തിയത്. ചീഫ്സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് ടോമിന് ജെ തച്ചങ്കരി അന്വേഷണം നടത്തിയത്. റോഡ് സുരക്ഷാ ഫണ്ട് വിനിയോഗം, മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലംമാറ്റം, പാലക്കാട്. ചിറ്റൂര്‍ ആര്‍ടിഒ ഓഫീസ് നവീകരണം എന്നിവയില്‍ ക്രമക്കേട് നടന്നുവെന്നാണ് ടോമിന് ജെ തച്ചങ്കരിയുടെ റിപ്പോര്‍ട്ട്. തച്ചങ്കരിയുടെ റിപ്പോര്ട്ടിന്മേല് ഗതാഗതവകുപ്പ് പ്രാഥമികപരിശോധന നടത്തുകയും ചെയ്തു.













