എം കെ ദാമോദരനെ വെച്ചത് പ്രതിഫലം നൽകിക്കൊണ്ടല്ല; ഏതു കേസ് ഏറ്റെടുക്കണം എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനം ആണ് എന്നും മുഖ്യമന്ത്രി സഭയിൽ


ക്വാറി മാഫിയയ്ക്ക് എതിരെ സർക്കാർ നൽകിയ കേസിലും ക്വാറി ഉടമകൾക്ക് വേണ്ടി എംകെ ദാമോദരൻ ഹാജരാകും. ഈ ഹർജി നാളെ കോടതി പരിഗണിക്കുമ്പോള്‍ എംകെ ദാമോദരനാകും ക്വാറി ഉടമകൾക്ക് വേണ്ടി ഹാജരാവുക.മുഖ്യമന്ത്രിയുടെ നിയമോപദേശകൻ അഡ്വ. എം കെ ദാമോദരൻ വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ വിഷയം സഭയെ പ്രക്ഷുബ്ധമാക്കി. ഇത് അതീവ ഗൗരവമേറിയ വിഷയമാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സഭയില്‍ പറഞ്ഞു. ആദ്യമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അഡ്വ. എം കെ ദാമോദരനെ ന്യായീകരിച്ചു രംഗത്തെത്തി. നിയമോപദേശകനായി എം കെ ദാമോദരനെ വെച്ചത് പ്രതിഫലം നൽകിക്കൊണ്ടല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഏതെങ്കിലും കേസ് ഏറ്റെടുക്കുന്നതില്‍ യാതൊരു നിയമ തടസവും ഇല്ല . ഏതു കേസ് ഏറ്റെടുക്കണം എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനം ആണ് എന്നും അതിനു യാതൊരു തരത്തില്‍ ഉള്ള വിലക്കും ഇല്ല എന്നും പിണറായി സഭയെ അറിയിച്ചു.




Sharing is Caring