എം.എല്‍.എമാരുടെ വോട്ട് അസാധുവാക്കിയ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കും- ഗുജറാത്ത് മുഖ്യമന്ത്രി


ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു എം.എല്‍.മാരുടെ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി.


ദിവസങ്ങള്‍ നീണ്ട നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു അഹ്മദ് പട്ടേലിന്റെ ജയം. കൂറുമാറി ബി.ജെ.പിക്ക് വോട്ടുചെയ്ത രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ട് തെരഞ്ഞെടുപ്പു കമീഷന്‍ റദ്ദാക്കിയതാണ് പട്ടേലിന്റെ ജയത്തിന് കളമൊരുക്കിയത്. കോണ്‍ഗ്രസിലെ രാഘവ്ജി പട്ടേല്‍, ഭോലാബായ് ഗോഹില്‍ എന്നിവരുടെ വോട്ടുകളാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ റദ്ദാക്കിയത്.




Sharing is Caring