എം.എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ അന്തരിച്ചു


സമസ്ത കാസര്‍കോട് ജില്ലാ മുശാവറ സീനിയര്‍ വൈസ് പ്രസിഡന്റ് എം.എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ (80) അന്തരിച്ചു. അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ കാസര്‍കോട് താലൂക്ക് സമസ്ത മുശാവറ സെക്രട്ടറി, എസ്.വൈ.എസ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. 25 വര്‍ഷം കോട്ടിക്കുളം ജുമാമസ്ജിദില്‍ മുദരിസ് ആയും ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍, കാസര്‍കോട് നെല്ലിക്കുന്ന്, ആരിക്കാടി, കോട്ടപ്പുറം, മുട്ടുംതല, തൃക്കരിപ്പൂര്‍ തങ്കയം, മാവിലാ കടപ്പുറം എന്നിവിടങ്ങളിലും ജുമാ മസ്ജിദില്‍ ഖത്വീബ്, മുദരിസ് എന്നീ നിലകളിലും ജോലി ചെയ്തിരുന്നു.


ബെവിഞ്ച ജുമാമസ്ജിദ് മുന്‍ ഖാസി അബ്ദുല്ല മുസ്‌ലിയാരുടെ മകള്‍ ബീഫാത്തിമയാണ് ഭാര്യ. മക്കള്‍: അബ്ദുല്‍ റഹിമാന്‍, അബ്ദുല്ല, സുഹറാബി, മുഹമ്മദ് ബഷീര്‍, അഹമ്മദ് ശരീഫ്, അബ്ദുല്‍ അസീസ്, സുമയ്യ, ഇല്ല്യാസ്, സഹീദ്, ഇസ്ഹാഖ്. മരുമക്കള്‍; അബ്ദുല്‍ ഹമീദ് (കമ്മട്ടിക്കാടത്ത്), അബ്ദുല്‍ റഹിമാന്‍ നാലപ്പാടത്ത്, സാഹിറ, മിസ്‌രിയ, ഉമൈമത്ത്, ആയിഷ,ഷാക്കിറ, മുഫീദ.
സഹോദരങ്ങള്‍; മറിയുമ്മ, പരേതരായ ഉമ്മര്‍ മാണിയില്‍, മാഹിന്‍, കുഞ്ഞാലി, അബൂബക്കര്‍, മുഹമ്മദ് കുഞ്ഞി, ആസ്യമ്മ, ഖദീജ, നബീസ.
ഖബറടക്കം നാളെ രാവിലെ എട്ടിന് കോട്ടിക്കുളം ജുമാ മസ്ജിദ് പരിസരത്ത് നടക്കും.




Sharing is Caring