ഉറി ആക്രമണം: ഇന്ത്യ തെളിവു നല്‍കണമെന്നു പാക്കിസ്ഥാന്‍


ഉറിയിലെ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ ആരോപണം പാക്കിസ്ഥാന്‍ നിഷേധിച്ചു. ഏതെങ്കിലും രീതിയിലുള്ള അന്വേഷണം നടത്തുന്നതിന് മുന്‍പ് ഇന്ത്യ, പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. ഈ ആരോപണം തള്ളുകയാണെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കറിയ അറിയിച്ചു. ഉറിയിലെ സൈനിക ബ്രിഗേഡിലുണ്ടായ ഭീകരാക്രമണത്തില്‍ 17 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. നാലു ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു.
ഇന്ത്യയുടെ പ്രതികരണം അപക്വവും അടിസ്ഥാന രഹിതവുമാണെന്ന് പാക്ക് സൈനിക വക്താവ് ലഫ് ജനറല്‍ അസിം സലീം ബജ്‍വയും പ്രതികരിച്ചു. ആക്രമണത്തിനു പിന്നാലെ നിയന്ത്രണരേഖയിലെ അവസ്ഥ ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാര്‍ ഹോട്ട് ലൈനിലൂടെ ചര്‍ച്ചചെയ്തു.




Sharing is Caring