കാവേരി മേല്‍നോട്ട സമിതി യോഗം ഇന്ന്; സുരക്ഷ ശക്തം


കാവേരി നദിയില്‍നിന്ന് ഓരോ സംസ്ഥാനത്തിനും നല്‍കേണ്ട വെള്ളത്തിന്റെ അളവ് തീരുമാനിക്കാന്‍ ഇന്നു ന്യൂഡല്‍ഹിയില്‍ മേല്‍നോട്ട സമിതി യോഗം ചേരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഈ മാസം 25 വരെ നിശാനിയമം പ്രഖ്യാപിച്ചിരിക്കുന്ന ബെംഗളൂരുവിലെ പ്രശ്നബാധിത മേഖലകളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തി.
പൊലീസിനു പുറമെ കേന്ദ്ര സേനയും രംഗത്തുണ്ട്. കേരളത്തില്‍നിന്ന് ഇന്നു ബെംഗളൂരുവിലേക്കും നാളെ തിരിച്ചുമുള്ള ബസ് സര്‍വീസുകള്‍ കേരള ആര്‍ടിസി റദ്ദാക്കി. ഇന്നു നടക്കുന്ന മേല്‍നോട്ട സമിതി യോഗത്തിന്റെയും നാളെ സുപ്രീംകോടതിയില്‍ നടക്കുന്ന തുടര്‍വാദത്തിന്റെയും പശ്ചാത്തലത്തിലാണു മുന്‍കരുതല്‍ നടപടി.




Sharing is Caring