ഉമ്മന്‍ ചാണ്ടിയോട് നാല് ചോദ്യങ്ങള്‍ ചോദിക്കുമെന്ന് പറഞ്ഞ ആളെ കാണാനില്ല: സരിതയെ പരിഹസിച്ച്‌ സോളാര്‍ കമ്മീഷന്‍


സരിത എസ് നായര്‍ക്കൊപ്പം മല്ലേലില്‍ ശ്രീധരന്‍ നായര്‍ തന്നെ വന്ന് കണ്ടിട്ടില്ലെന്ന മൊഴിയില്‍ ഉറച്ച്‌ സോളാര്‍ കമ്മീഷന് മുന്നില്‍ ഉമ്മന്‍ ചാണ്ടി. ഇരുവരും ഒരുമിച്ച്‌ വന്ന് കണ്ടിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.


ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കാന്‍ എത്തിയ സരിതയെ കമ്മീഷന്‍ പരിഹസിച്ചു. നാല് ചോദ്യങ്ങള്‍ ഉമ്മന്‍ ചാണ്ടിയോട് ചോദിക്കുമെന്ന് മാധ്യമങ്ങളില്‍ പറഞ്ഞ ഒരാളെ ഇവിടെ കാണാന്‍ പോലും ഇല്ലെന്നായിരുന്നു കമ്മീഷന്‍റെ പരിഹാസം. ഉമ്മന്‍ ചാണ്ടിയോട് നാല് ചോദ്യങ്ങള്‍ ചോദിക്കുമെന്നും അതോടെ അദ്ദേഹത്തിന്‍റെ കള്ളത്തരം പൊളിയുമെന്നുമായിരുന്നു സരിത നേരത്തെ അഭിപ്രായപ്പെട്ടത്. കമ്മീഷന്‍റെ തെളിവെടുപ്പ് നാളത്തേയ്ക്ക് മാറ്റിവെച്ചു.


ഉമ്മന്‍ ചാണ്ടിയുടെ മൊഴിയിലെ പൊരുത്തക്കേടുകള്‍ പരിശോധിക്കാനായിരുന്നു കമ്മീകന്‍റെ മുന്പാകെ അദ്ദേഹത്തെ വിസ്തരിച്ചത്. സരിത ആരോപണവിധയായ ആകുന്നതിന് മുന്പ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിലെ അംഗങ്ങള്‍ക്ക് അവരുമായി ഒരു ഇടപാടും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കമ്മീഷന്‍റെ മുന്പാകെ വ്യക്തമാക്കി.



Sharing is Caring