ഉപഭോക്താക്കള്‍ക്ക് ഏറെ ആകര്‍ഷകമായ പ്ലാനുമായി സാംസങ്ങ് രംഗത്ത്


മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഏറെ ആകര്‍ഷകമായ പ്ലാനുമായി സാംസങ്ങ് രംഗത്ത്. ഒരു രൂപയുടെ ഡൗണ്‍ പേയ്‌മെന്റില്‍ സാംസങ്ങ് ഗ്യാലക്‌സി മോഡലുകളായ എസ്6, ഗ്യാലക്‌സി നോട്ട്5 എന്നിവ സ്വന്തമാക്കാം. പിന്നീടുള്ള 10 മാസം കൊണ്ട് ബാക്കി തുക അടച്ചുതീര്‍ത്താല്‍ മതിയാവും. മെയ് ഒന്നു മുതല്‍ മെയ് 15 വരെ മാത്രമായിരിക്കും കമ്പനി ഈ ഓഫര്‍ ഉപഭോക്താക്കള്‍ക്കായി മുന്നോട്ട് വയ്ക്കുന്നത്.


സാംസങ്ങ് ഗ്യാലക്‌സി എസ് 6ന് 33,990 രൂപയും ഗ്യാലക്‌സി നോട്ട് 5ന് 42,9000 രൂപയുമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ വിപണി വില. സാംസങ്ങ് മോഡലുകള്‍ക്കൊപ്പം മറ്റ് ഗഡ്‌ജെറ്റ്‌സിനും കമ്പനി വില കുറച്ചിട്ടുണ്ട്. ഗ്യാലക്‌സി എ5 ഗ്യാലക്‌സി ഗ്രാന്റ് എന്നിവയ്ക്കും ഈ ഓഫര്‍ ബാധകമാണ്. ഇതോടൊപ്പം സാംസങ്ങിന്റെ യുഎച്ച്ഡി, എച്ചിഡി കര്‍വ്ഡ് ടിവി എന്നിവയ്ക്ക് 20 ശതമാനം ക്യാശ് ബാക്ക് ഓഫറും സാംസങ്ങ് നല്‍കുന്നുണ്ട്.




Sharing is Caring