ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും ഫോണ്‍ ചോര്‍ത്തുന്നു -കെ. സുധാകരന്‍


കണ്ണൂര്‍: ഷുഹൈബ് വധകേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കൂടാതെ കോണ്‍ഗ്രസ് നേതാക്കളുടെയും മാധ്യമങ്ങളുടെയും ഫോണുകള്‍ ചോര്‍ത്തുന്നുണ്ട്. ഇത് അന്തസ്സുള്ള പണിയല്ലെന്നും സുധാകരന്‍ ആരോപിച്ചു.


ഫോണ്‍ ചോര്‍ത്തല്‍ നീചമായ മനസുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമാണ്. സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് വിലങ്ങിടാനുള്ള നീക്കമാണ് നടത്തുന്നതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.


അതേസമയം, കെ. സുധാകരന്‍റെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു. കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് നിരാഹാര സമരം നടത്തുന്നത്.



Sharing is Caring