ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനല്‍ ഇന്ന്


ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാന മത്സരം ഇന്ന് ന്യൂ ലാന്റ് സ്റ്റേഡിയത്തില്‍ നടക്കും. പരമ്പരയില്‍ 1-1 സമനിലയിലാണ് ഇരുരാജ്യങ്ങളും. വിജയത്തോടെ പരമ്പരയും പര്യടനവും പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാവും ഇന്ത്യ ഇന്നിറങ്ങുക.


ഇന്നത്തെ കളിയില്‍ പരാജയപ്പെട്ടാല്‍ ആഥിതേയര്‍ക്ക് അത് കനത്ത തിരിച്ചടിയാകും. സ്വന്തം നാട്ടില്‍ ഇന്നേവരെ രണ്ട് പരമ്പരകള്ില്‍ അടുപ്പിച്ച് തോല്‍വി വഴങ്ങിയിട്ടില്ല ദക്ഷിണാഫ്രിക്ക.അതുകൊണ്ടു തന്നെ ഇന്നത്തെ കളി ദക്ഷിണാഫ്രിക്കയ്ക്ക് അഭിമാനത്തിന്റെ പ്രശ്‌നംകൂടിയാണ്. ഏകദിനത്തില്‍ 5-1 നാണ് ഇന്ത്യയോടവര്‍ തകര്‍ന്നടിഞ്ഞത്. ഇനി ടി-20യില്‍ കൂടി ഒരു പരമ്പര നഷ്ടം ഉണ്ടാവാതിരിക്കാനായാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്.


സെഞ്ചൂറിയനില്‍ നടന്ന രണ്ടാം ടി-20യില്‍ ഇന്ത്യ 6 വിക്കറ്റിന് തകരുകയായിരുന്നു. ന്യൂലാന്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അത്രനല്ല റെക്കോഡല്ല ഉള്ളത്. അവിടെ കളിച്ച 8 മത്സരങ്ങളില്‍ അഞ്ചും തോറ്റ ചരിത്രമാണ് ആഥിതേയര്‍ക്ക്
സാധ്യതാടീം; രോഹിത്,ധവാന്‍,റെയ്‌ന,കോഹ് ലി, പാണ്ഡെ, ധോണി, പാണ്ഡ്, ഭുവനേശ്വര്‍,ഉനദ്ക്കട്ട്,ചാഹല്‍,ബൂംറ/ഠാക്കൂര്‍/കുല്‍ദീപ്/അക്ഷര്‍



Sharing is Caring