ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യധാരണ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും


സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യ ധാരണയില്‍ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങളുണ്ടായേക്കും. ബിജെപിക്കെതിരായി ഉത്തര്‍ പ്രദേശില്‍ വിശാല സഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സമാജ് വാദി പാര്‍ട്ടി ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുലായത്തിന് മുന്നില്‍ ചില സമവായ ഫോര്‍മുലകള്‍ അഖിലേഷ് ക്യാമ്പ് അവതരിപ്പിച്ചേക്കും. സഖ്യവുമായി ബന്ധപ്പെട്ട് എസ് പി നേതാക്കള്‍ യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി ചര്‍ച്ച നടത്തിയിരുന്നു. സഖ്യത്തിന് ധാരണയായെന്നും, ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ പുരോഗതി മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറാകുന്നതെന്നും, സഖ്യം പ്രഖ്യാപിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും താന്‍ പിന്മാറുമെന്നും കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിതും അറിയിച്ചിരുന്നു. കോണ്‍ഗ്രസിന് 75 മുതല്‍ 80 സീറ്റുകള്‍ വരെ നല്‍കാന്‍ അഖിലേഷ് തയ്യാറാകുമെന്നാണ് സൂചന. 300 സീറ്റുകളില്‍ സീറ്റുകളില്‍ മല്‍സരിക്കാന്‍ സമാജ്‌വാദി പാര്‍ട്ടിയും ആലോചിക്കുന്നു. മറ്റുസഖ്യകക്ഷികള്‍ക്ക് 20 മുതല്‍ 22 സീറ്റുകള്‍ വരെ നല്‍കിയേക്കും.




Sharing is Caring