വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് കെസിബിസി പ്രതിനിധി സംഘം ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും


വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിന് കെസിബിസിയുടെ പ്രതിനിധി സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും. സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങള്‍ കെഇആര്‍ പരിഷ്‌കര്ണത്തിലെ അസംതൃപ്തി എന്നിവയാണ് മുഖ്യവിഷയങ്ങള്‍. കെസിബിസി മുന്‍ ചെയര്‍മാനും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ക്ലീമ്മീസ് കാതോലിക്ക ബാവ, കെസിബിസി ചെയര്‍മാനും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോക്ടര്‍ എം സൂസൈപാക്യം തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് തുടങ്ങിയവരാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുക. ക്രിസ്ത്യന്‍ മാനേജ്‌മെന്റും വിദ്യാഭ്യാസ കച്ചവടം നടത്തുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയും ചര്‍ച്ച വിഷയമാകും.




Sharing is Caring