ഉത്തര കൊറിയയില്‍ രണ്ടു ഉദ്യോഗസ്ഥരെ വിമാനവേധ തോക്കുപയോഗിച്ച്‌ വധിച്ചു


ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ വിമര്‍ശിച്ച രണ്ടു ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിമാനവേധ തോക്കുപയോഗിച്ച്‌ വധിച്ചെന്ന് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനെയും മുന്‍ കൃഷിവകുപ്പു മന്ത്രിയെയുമാണ് വധിച്ചതെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പോങ്ങിയോങ്ങിലെ സൈനിക അക്കാദമിയില്‍ ഈമാസം ആദ്യമാണ് വധശിക്ഷ നടപ്പാക്കിയത്.
എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു ദക്ഷിണ കൊറിയ തയാറായിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ റി യോങ് ജിനിനെതിരെ അഴിമതിയാരോപണമാണ് ചുമത്തിയിരുന്നത്.




Sharing is Caring