ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ റീട്ടെയ്ല്‍ ചെയിനായ ഓക്സിജന്‍ ഗ്രൂപ്പ് സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ്, എല്‍.ഇ.ഡി. ടി.വി, ടാബ്ലെറ്റ്, ഡെസ്ക്ടോപ്പ്, പെറി ഫെറല്‍സുകള്‍, എയര്‍ കണ്ടീഷ്ണര്‍, ഹോം തിയറ്റര്‍, കിച്ചണ്‍ അപ്ലൈന്‍സസ്, ഐപി ക്യാമറ, ക്രോക്കറി ഐറ്റംസ് തുടങ്ങിയവയുടെ വന്‍ ശ്രേണിയുമായി തിരുവനന്തപുരത്ത് പട്ടം സിഗ്നലിന് സമീപം ആരംഭിക്കുന്ന മെഗാ ഷോറൂമിന്‍റെ ഉദ്ഘാടനം സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10.30ന് വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിക്കും. മേയര്‍ വി.കെ. പ്രകാശ്, എം.എല്‍.എമാരായ കെ. മുരളീധരന്‍, ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാജ്യാന്തര വിപണികളില്‍ ലഭ്യമായ സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയവ ലോക വിപണിയിലെത്തുന്ന അതേനിമിഷം ലഭ്യമാക്കുകയാണ് ഓക്സിജന്‍ ഗ്രൂപ്പിന്‍റെ ലക്ഷ്യം.













