മഞ്ഞുകാലത്ത് ഈന്തപ്പഴം കഴിയ്ക്കാറുണ്ടോ, എങ്കില്‍..


ഇതില്‍ ഫൈബര്‍, അയേണ്‍, കാല്‍സ്യം, വൈറ്റമിനുകള്‍, മഗ്നീഷ്യം എന്നിവ ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ മഞ്ഞുകാലത്ത് ശരീരത്തിന് ചൂടു നല്‍കുന്നതിന് സഹായകമാണ്.


വിന്ററില്‍ കോള്‍ഡും അണുബാധയുമെല്ലാമുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇതകറ്റി ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിന് ഈന്തപ്പഴം നല്ലതാണ് 2-3 ഈന്തപ്പഴം, 2 ഏലയ്ക്ക, അല്‍പം കുരുമുളക് എന്നിവ വെള്ളത്തിലിട്ടു തിളപ്പിച്ച് ആ വെള്ളം കുടിയ്ക്കാം. കോള്‍ഡിനുള്ള നല്ലൊരു പ്രതിവിധിയാണ്.


മഞ്ഞുകാലത്ത് ആസ്തമയുള്ളവര്‍ക്ക് ഇത് കൂടുന്നത് സാധാരണയാണ്. രാവിലെയും വൈകീട്ടും 2 ഈന്തപ്പഴം വീതം കഴിയ്ക്കുന്നത് നല്ലതാണ്.

മഞ്ഞുകാലത്ത് രാവിലെയെഴുന്നേറ്റാല്‍ എല്ലാറ്റിനും മടി തോന്നാറില്ലേ, പ്രതിവിധിയാണ് ഈന്തപ്പഴം. ശരീരത്തിന് ഊര്‍ജം നല്‍കി ഉന്മേഷം ലഭിയ്ക്കാന്‍ ഏറെ ഗുണകരം.

തണുത്ത അന്തരീക്ഷത്തില്‍ ഹൃദയമിടിപ്പ് സാധാരണ നിലയില്‍ തന്നെ തുടരാനും ഇതു വഴി ഹൃദയാരോഗ്യം കാത്തുസൂക്ഷിയ്ക്കാനും ഈന്തപ്പഴം ഏറെ നല്ലതാണ്.

വാതം, കാലുവേദന പോലുള്ള പ്രശ്‌നങ്ങള്‍ മഞ്ഞുകാലത്ത് സര്‍വസാധാരണം. ഇതിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഈന്തപ്പഴം

ഇതിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ മഞ്ഞുകാലത്ത് ശരീരത്തിന്റെ ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ നല്ലതാണ്.



Sharing is Caring