ഇ​ന്ത്യ​ ദു​ര്‍​ബ​ലമ​ല്ല, ഒ​രി​ഞ്ചു ഭൂ​മി​പോ​ലും കൈ​യ​ട​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല: പ്ര​തി​രോ​ധ​മ​ന്ത്രി


ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ ഒ​രി​ഞ്ചു ഭൂ​മി​പോ​ലും ലോ​ക​ത്തെ ഒ​രു ശ​ക്തി​യും കൈ​യ​ട​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നു പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. അ​തി​ര്‍​ത്തി​യി​ലെ സു​ര​ക്ഷാ അ​വ​ലോ​ക​ന​ത്തി​നാ​യി ല​ഡാ​ക്കി​ലെ​ത്തി​യ പ്ര​തി​രോ​ധ​മ​ന്ത്രി സൈ​നി​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്ക​വെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.


ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ക​യാ​ണ്. ലോ​ക​ത്തൊ​രു ശ​ക്തി​ക്കും ഇ​ന്ത്യ​യു​ടെ ഒ​രി​ഞ്ചു ഭൂ​മി പോ​ലും പി​ടി​ച്ചെ​ടു​ക്കാ​നാ​കി​ല്ല. ച​ര്‍​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടും. എ​ന്നാ​ല്‍ എ​ത്ര​മാ​ത്രം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നു പ​റ​യാ​നാ​കി​ല്ല. ഇ​ന്ത്യ​യൊ​രു ദു​ര്‍​ബ​ല രാ​ജ്യ​മ​ല്ല. സൈ​നി​ക​രു​ടെ ധീ​ര​ത​യും ബ​ലി​യും പാ​ഴാ​യി​പ്പോ​കി​ല്ലെ​ന്നും കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ സൈ​നി​ക ബേ​സി​ല്‍ സം​സാ​രി​ക്ക​വെ പ്ര​തി​രോ​ധ​മ​ന്ത്രി പ​റ​ഞ്ഞു.


ഗ​ല്‍​വാ​നി​ല്‍ ഇ​ന്ത്യ ചൈ​ന സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണു പ്ര​തി​രോ​ധ​മ​ന്ത്രി അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. ലു​ക്കും​ഗ് പോ​സ്റ്റി​ലെ ഇ​ന്ത്യ​ന്‍ സൈ​നി​ക​രു​മാ​യി അ​ദ്ദേ​ഹം സം​വ​ദി​ച്ചു. ജൂ​ലൈ മൂ​ന്നി​നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ല​ഡാ​ക്കി​ല്‍ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു.



Sharing is Caring