ഇസ്താംബൂളിലെ നിശാ ക്ലബ്ബില്‍ വെടിവെപ്പ്; 35 പേര്‍ കൊല്ലപ്പെട്ടു


പുതുവത്സരാഘോഷങ്ങള്‍ക്കിടെ തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ 35 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്‌ന നിശാക്ലബ്ബിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്.ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടക്കുന്ന ക്ലബ്ബില്‍ സാന്തായുടെ വേഷത്തിലെത്തിയ അജ്ഞാതനാണ് വെടിവെയ്പ്പിനു പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു. വെടിവെപ്പ് നടത്തിയ അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ റഷ്യന്‍ അംബാസിഡര്‍ ആന്ദ്രേയ് കര്‍ലോവ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്. ഇസ്താംബൂളിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ 10ന് ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടിരുന്നു.




Sharing is Caring